LITTLE KITES STUDENT POLICE CADET PROJECT ATAL TINKERING LAB GUIDES RED CROSS

Tuesday, January 16, 2024

 വള്ളിയും പുള്ളിയും അക്ഷര- ചിഹ്ന പഠന രീതി 

 ഒരു വ്യക്തിയുടെ ആശയ വിനിമയത്തിന് ഭാഷ വളരെ അത്യാവശ്യമാണ്. വായിക്കുക, എഴുതുക എന്നീ അടിസ്ഥാന പ്രാഥമിക കഴിവുകൾ വിദ്യാർത്ഥികൾ നേടിയെടുക്കേണ്ടത് പ്രൈമറി ക്ലാസ്സുകളിൽ നിന്നാണ്. എന്നാൽ ചില വിദ്യാർത്ഥികളെങ്കിലും ഈ കഴിവുകൾ സ്വായത്തമാക്കാതെയാണ് ഹൈസ്കൂൾ ക്ലാസ്സുകളിൽ കടന്നു വരുന്നത്. അവർക്ക് ഭാഷാ പരമായ അജ്ഞത മാറ്റുന്നതിനായി ഭാഷാ പരിശീലന പരിപാടിയായ "വള്ളിയും പുള്ളിയും 2023 " എന്ന പരിപാടി ക്രമീകരിക്കുകയാണ്. അക്ഷരങ്ങളിൽ വള്ളി, പുള്ളികൾ കൃത്യ സ്ഥാനങ്ങളിൽ ഉപയോഗിക്കാനറിയാത്തതാണ് കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നം. അതിന് ഒരു പരിഹാരം കണ്ടെത്താൻ ഈ പദ്ധതിയിലൂടെ സാധിക്കുകയാണ് ലക്ഷ്യം. എല്ലാ ആഴ്ചയിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ 3.20 മുതൽ 4.00 വരെ പരിശീലനം നൽകി വരുന്നു.




 

No comments:

Post a Comment